
പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ ഓണാഘോഷം പുലിയൂരിൽ നടത്തി. സാംസ്ക്കാരിക സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളം, മാവേലിക്ക് വരവേല്പ്, തിരുവാതിര തുടങ്ങിയവയും ഉണ്ടായിരുന്നു.
എഫ് ഒ എസ് സി എ കെ സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഐപിഎസ് (റിട്ട ) ഓണ സന്ദേശം നൽകി.
അഡ്വ. ഡി നാഗേഷ് കുമാർ, എം.എൻ. പുരുഷോത്തമൻ നമ്പൂതിരി, പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ്, തൃപ്പാദം വിജയൻ പിള്ള, പി.ഉണ്ണികൃഷ്ണൻ നായർ, കെ.എൻ ബാലകൃഷ്ണൻ നായർ, ലേഖാ വിജയൻ, ഹരികുമാർ പുളിയക്കാട്ടിൽ തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി. മികച്ച അദ്ധ്യാപകർ, ഗ്രന്ഥകർത്താവ് പി കെ പ്രേംദാസ്, മികച്ച കർഷകർ കെ.ജി ദാമോധരൻ പിള്ള, കെ.സി സോമൻ പിള്ള, കെ.ജി മോഹനൻ പിള്ള, എം.ബി.സുഭാഷ്,ഉന്നത വിദ്യാഭ്യസത്തിന് ഡോ. ഐശ്വര്യ ശ്രീകുമാർ, ഡോ.നീ തു കൃഷ്ണൻ എന്നിവരെ ആദരിച്ചു











